കാസർകോട്: നവോദയ വിദ്യാലയ ആറാം തരം പ്രവേശനം: സാക്ഷ്യപത്രം ലഭ്യമാക്കണം

കാസർകോട്: പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2022-23 അധ്യയന വര്‍ഷത്തില്‍ ആറാംതരം പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിച്ചവര്‍ അപ്‌ലോഡ് ചെയ്ത സാക്ഷ്യപത്രം നിലവില്‍ പഠിക്കുന്ന വിദ്യാലയത്തില്‍ നിന്നും പ്രഥമാധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയ ശേഷം പെരിയ നവോദയ വിദ്യാലയ ഓഫീസില്‍ നേരിട്ടോ തപാലായോ ലഭ്യമാക്കണം. അവസാന തീയ്യതി നവംബര്‍ 30. 2021-22 അധ്യയന വര്‍ഷത്തില്‍ കാസര്‍കോട് ജില്ലയില്‍ സര്‍ക്കാര്‍/സര്‍ക്കാര്‍ അംഗീകൃത വിദ്യാലയത്തില്‍ അഞ്ച്, എട്ട് ക്ലാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്  https://navodaya.gov.in/nvs/en/Admission-JNVST/JNVST-class/ www.navodaya.gov.in  ലൂടെ  ഓണ്‍ലൈനായി അപേക്ഷിക്കാനും അവസരമുണ്ട്. ഫോണ്‍:  7379558287, 9447283109, 8943822335

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →