വയനാട്: ഇ -ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം

വയനാട്: കേരള ചുമട്ടു തൊഴിലാളി ക്ഷേമ ബോര്‍ഡ് ജില്ലാ കമ്മിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ അസംഘടിത മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരുടെ ദേശീയ ഡാറ്റാ ബേസ് തയ്യാറാക്കുന്നതിനും, അതുവഴി വിവിധ സാമൂഹിക സുരക്ഷാ പദ്ധതികളുടെ ആനുകൂല്യം ലഭ്യമാക്കുന്നതിനും മുന്‍ഗണന ലഭിക്കുന്നതിനുമായി ഇ ശ്രം പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ ചെയ്യേണ്ടതാണ്. 16 മുതല്‍ 59 വയസ്സ് വരെ ഇന്‍കം ടാക്‌സ് അടക്കാന്‍ സാധ്യതയില്ലാത്ത, പി.എഫ്, ഇ.എസ്.ഐ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ലാത്ത അസംഘടിത മേഖലയില്‍ തൊഴില്‍ ചെയ്യുന്ന സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികളാണ് നിര്‍ബന്ധമായും രജിസ്‌ട്രേഷന്‍ നടത്തേണ്ടത്. ആധാര്‍ നമ്പര്‍, ആധാര്‍ ലിങ്ക്ഡ് മൊബൈല്‍ നമ്പര്‍ അല്ലെങ്കില്‍ ബയോമെട്രിക് ഒതന്റിക്കേഷന്‍, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍, മൊബൈല്‍ നമ്പര്‍ എന്നിവ ഉപയോഗിച്ച് നവംബര്‍ 20 ന് മുമ്പായി അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചോ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടതും രജിസ്റ്റര്‍ ചെയ്തതിന്റെ പകര്‍പ്പ് ഓഫീസില്‍ ഹാജരാക്കേണ്ടതുമാണ്. ഫോണ്‍: 04936 204344.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →