വയനാട്: ഫയല്‍ അദാലത്ത് നടത്തി

വയനാട്: അമ്പലവയല്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തല്‍  കോവിഡ്19 നിയന്ത്രണങ്ങളാല്‍  യഥാസമയം തീര്‍പ്പുകല്‍പ്പിക്കാന്‍ കഴിയാതെ പോയ അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനായി ഫയല്‍ അദാലത്ത് സംഘടിപ്പിച്ചു. അദാലത്തില്‍ ജനന, മരണ, വിവാഹസര്‍ട്ടിഫിക്കറ്റുകള്‍, പെന്‍ഷന്‍, ലൈസന്‍സ് അപേക്ഷകള്‍, ഉടമസ്ഥാവകാശം മാറ്റുന്നതിനുളള അപേക്ഷകള്‍ എന്നിവ പൂര്‍ണ്ണമായി തീര്‍പ്പാക്കി. സാങ്കേതിക കാരണങ്ങളാല്‍ പരിഹരിക്കപ്പെടാത്ത ഫയലുകള്‍ തീര്‍പ്പാക്കുന്നതിന്  പഞ്ചായത്ത് ഭരണസമിതി തീരുമാനപ്രകാരം പരാതിപരിഹാരകമ്മിറ്റി രൂപീകരിച്ചു പ്രസ്തുത കമ്മിറ്റി എല്ലാ മാസവും അവലോകനയോഗം ചേര്‍ന്ന് തീരുമാനമെടുക്കും. അദാലത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ഹഫ്‌സത്തിന്റെ അദ്ധ്യക്ഷതയില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ജയരാജ് നിര്‍വ്വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ജെസ്സി ജോര്‍ജ്ജ്, റ്റി.ബി.സെനു, ഷീജ ബാബു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീജിത്ത് കരിങ്ങാളി, സര്‍വ്വീസ് സഹകരണബാങ്ക് പ്രസിഡന്റ്  രാജന്‍.വി.വി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഷമീര്‍ സ്വാഗതവും അസി.സെക്രട്ടി കെ.ഉണ്ണി നന്ദിയും പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →