കണ്ണൂർ: പോളിടെക്നിക്ക് തല്‍സമയ പ്രവേശനം

കണ്ണൂർ: പെരിയയിലെ കാസര്‍കോട് ഗവ. പോളിടെക്നിക്ക് കോളേജില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് മൂന്നാം സ്‌പോട്ട് ഇന്റര്‍വ്യുവിന്റെ ഭാഗമായുള്ള പ്രവേശനം നവംബര്‍ 20ന് നടത്തും. നിലവില്‍ ഇവിടെ പ്രവേശനം നേടി ബ്രാഞ്ച് മാറ്റം ആഗ്രഹിക്കുന്നവര്‍ക്കും മറ്റ് പോളിടെക്‌നിക്ക് കോളേജില്‍ പ്രവേശനം നേടി ബ്രാഞ്ച് മാറ്റമോ സ്ഥാപന മാറ്റമോ ആഗ്രഹിക്കുന്നവര്‍ക്കും സ്‌പോട്ട് അഡ്മിഷന് ഹാജരാകാം.  താല്‍പര്യമുള്ളവര്‍ രാവിലെ 9.30 നും 10.30 നുമിടയില്‍ പോളിടെക്നിക്കിലെത്തി നേരിട്ട് രജിസ്റ്റര്‍ ചെയ്യണം. 50000 റാങ്ക് വരെയുള്ള പിന്നോക്ക ഹിന്ദു വിഭാഗത്തില്‍പെട്ടവര്‍ക്കും  വിശ്വകര്‍മ്മ,  ഈഴവ വിഭാഗങ്ങളിലെ മുഴുവന്‍ റാങ്കുകാര്‍ക്കും മുന്നോക്ക വിഭാഗത്തിലെ സാമ്പത്തിക സംവരണത്തിന് അര്‍ഹതയുള്ള മുഴുവന്‍ റാങ്കുകാര്‍ക്കുമാണ് അവസരം. ഏതെങ്കിലും പോളിടെക്‌നിക്കില്‍ ഇതിനകം പ്രവേശനം നേടിയവര്‍ ഫീസടച്ച രസീതും അഡ്മിഷന്‍ സ്ലിപ്പും ഹാജരാക്കണം. പ്രവേശന സമയത്ത് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ ഉണ്ടായിരിക്കണം. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുള്ളവര്‍ 4000 രൂപയും മറ്റുളളവര്‍ 7500 രൂപയും കരുതണം. പിടിഎ ഒഴികെയുളള ഫീസ് എടിഎം കാര്‍ഡ് മുഖേന മാത്രമേ സ്വീകരിക്കൂ. ഫോണ്‍: 9495373926, 9744010202

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →