വയനാട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചര്‍ എഡ്യൂക്കേഷന്‍ സുല്‍ത്താന്‍ ബത്തേരി പൂമല സെന്ററില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഫൈന്‍ ആര്‍ട്സ്, അസി.പ്രൊഫസര്‍ ഇന്‍ ഇന്‍ പെര്‍ഫോമിങ്ങ് ആര്‍ട് സ്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ എന്നീ തസ്തികകളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. അസി.പ്രൊഫ ഫൈന്‍ ആര്‍ട്സിന് 55 ശതമാനം മാര്‍ക്കോടെ എം.എഫ്.എ, പെര്‍ഫോമിങ്ങ് ആര്‍ട്സിന് 55 ശതമാനം മാര്‍ക്കോടെ പി.ജി (ഡാന്‍സ്, മ്യൂസിക്, തീയേറ്റര്‍) ,ഫിസിക്കല്‍ എഡ്യൂക്കേഷന്‍ തസ്തികയില്‍ 55 ശതമാനം മാര്‍ക്കോടെ എം.പി.ഇ.ഡി (നെറ്റ് ) ഉണ്ടായിരിക്കണം. നവംബര്‍ 24 ന് രാവിലെ 11ന് പൂമല സെന്ററില്‍ കൂടിക്കാഴ്ച നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല് യോഗ്യത സര്‍ട്ടിഫിക്കറ്റുമായി ഹാജരാകണം. ഫോണ്‍ 9496671332.
വയനാട്: അധ്യാപക നിയമനം
