വയോജനങ്ങളുടെ പ്രശ്‌നപരിഹാരത്തിനുളള എല്‍ഡര്‍ ലൈന്‍ പോസ്റ്ററുകള്‍ പ്രകാശനം ചെയ്തു

കൊച്ചി: മുതിര്‍ന്ന പൗരന്മാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി ഓടിയെത്തുന്ന എല്‍ഡര്‍ ലൈന്‍ പദ്ധതിയുടെ പോസ്റ്ററുകള്‍ ജില്ലാ കളക്ടര്‍ ജാഫര്‍ മലിക് പ്രകാശനം ചെയ്തു. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ സുബൈര്‍.കെ.കെ., സീനിയര്‍ സൂപ്രണ്ട് സ്മിത.എം.വി., തേവര സര്‍ക്കാര്‍ വൃദ്ധ സദനം സൂപ്രണ്ട് സജീവ്, ജില്ല പ്രോബേഷന്‍ ഓഫീസര്‍ ബിജു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും അനുഭവിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് രാവിലെ 8 മുതല്‍ വൈകുന്നേരം 8 വരെ വിളിക്കാനായാണ് സാമൂഹ്യനീതി വകുപ്പ് എല്‍ഡര്‍ ലൈന്‍ പദ്ധതിക്ക് തുടക്കമിട്ടത്. 14567 എന്ന നമ്പറിലേക്ക് വയോജനങ്ങളുടെ പ്രശ്‌നങ്ങള്‍ അറിയിക്കാന്‍ മറ്റുളളവര്‍ക്കും വിളിക്കാം. അടിയന്തിരമായി ഇടപെടേണ്ട പ്രശ്‌നം പരിഹരിക്കുന്നതിനായി നാല് മണിക്കൂറിനകം ഫീല്‍ഡ് റസ്‌പോണ്‍സ് ഓഫീസര്‍ ഇടപെടും. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ആവശ്യമായ കാര്യങ്ങള്‍ ചെയ്യാന്‍ ഫീല്‍ഡ് റസ്‌പോണ്‍സ് ഓഫീസര്‍ നേതൃത്വം നല്‍കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →