തിരഞ്ഞെടുപ്പ് ക്രമക്കേട് കേസില്‍ ആദ്യ വിധി 30ന്: സൂചിയുടെ പാര്‍ട്ടി പിരിച്ച് വിടുന്നു

യാങ്കൂണ്‍: മ്യാന്‍മറില്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടത്തിയെന്ന ആരോപണത്തില്‍ തടവിലുള്ള ജനകീയ നേതാവ് ഓങ് സാന്‍ സൂചിയെയും 15 പ്രമുഖ നേതാക്കളെയും വിചാരണ ചെയ്യുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. സൂചിക്കെതിരെ ഒട്ടേറെ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. ആ കേസുകളിലെ ആദ്യ വിധി ഈ മാസം 30നാണ്. സൂചിയുടെ നേതൃത്വത്തിലുള്ള നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി പാര്‍ട്ടി (എന്‍എല്‍പി) പിരിച്ചുവിട്ടേക്കും. 2 വര്‍ഷത്തിനുള്ളില്‍ തിരഞ്ഞെടുപ്പു നടത്തുമെന്ന് പട്ടാളഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →