രാഷ്ട്രപതിഭവനില്‍ കടക്കാന്‍ ശ്രമിച്ച ദമ്പതികള്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനില്‍ സുരക്ഷാ വീഴ്ച. അനധികൃതമായി രാഷ്ട്രപതിഭവനില്‍ കടക്കാന്‍ ശ്രമിച്ച ദമ്പതികളെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രിയാണ് ദമ്പതികള്‍ രാഷ്ട്രപതി ഭവനില്‍ പ്രവേശിച്ചത്. കാറിലാണ് ഇവര്‍ എത്തിയതത്. രാഷ്ട്രപതി ഭവനില്‍ നിയോഗിച്ചിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ ദമ്പതികളെ തടഞ്ഞു. കേന്ദ്ര ഏജന്‍സികളുടെയും ഡല്‍ഹി പോലീസിന്റെയും സംയുക്ത സംഘമാണ് ഇവരെ ചോദ്യം ചെയ്തതെന്ന് ഡല്‍ഹി പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →