കോവിഡ് തരംഗത്തിന് ശേഷം തുറന്ന തീയേറ്ററുകളിൽ വമ്പൻ തരംഗം സൃഷ്ടിച്ചുകൊണ്ട് സുരുത്തൈ ശിവ സംവിധാനം ചെയ്ത് രജനീകാന്ത് നായകനായെത്തുന്ന അണ്ണാത്തെ മുന്നേറുന്നു. റിലീസ് ചെയ്ത 12 ദിവസം കൊണ്ട് ലോകമെമ്പാടുമായി 225കോടി നേടിയെന്ന് റിപ്പോർട്ടുകളുമായി ബോക്സ് ഓഫീസിൽ മികച്ച പ്രതികരണം ലഭിക്കുന്നു.
നെഗറ്റീവ് റിവ്യൂകൾ ചിത്രത്തിന് ഏറെ വന്നുവെങ്കിലും അതൊന്നും രജനീ ആരാധകരെ ബാധിച്ചിട്ടില്ലെന്നാണ് അണ്ണാത്തെയുടെ റിപ്പോർട്ട് സൂചിപ്പിക്കുന്നത് എന്ന് ട്രേഡ് അനലിസ്റ്റ് മനോബാല വിജയ് ബാലൻ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.
ചിത്രം റിലീസ് ചെയ്ത ആദ്യ ദിനം തന്നെ 70 കോടി കളക്ഷനാണ് നേടിയത്. രണ്ടു ദിവസം കൊണ്ട് 112 കോടി കോടിരൂപയും നേടിയിരുന്നു.