തമിഴിലും തെലുങ്കിലും ദുൽഖറിന്റെ സല്യൂട്ട്

കുറുപ്പ് എന്ന ചിത്രത്തിലൂടെ മലയാള സൂപ്പർതാര പദവി ഉയർത്തിയ ദുൽഖർ സൽമാൻ ആദ്യ പോലീസ് വേഷം ചെയ്യുന്ന ചിത്രമാണ് സല്യൂട്ട്. മലയാളത്തിനൊപ്പം തന്നെ ഈ ചിത്രം തമിഴിലും തെലുങ്കിലും പുറത്തിറക്കും. കുറുപ്പ് മലയാളത്തിനൊപ്പം തന്നെ തമിഴിലും തെലുങ്കിലും മികച്ച മുന്നേറ്റം കാഴ്ചവെച്ചു. അതുകൊണ്ടുതന്നെയാണ് സല്യൂട്ടും മൂന്നു ഭാഷകളിലായി പുറത്തിറക്കാനുള്ള തീരുമാനത്തിലേക്ക് നയിച്ചത്.

ദുൽഖറിന്റെ തന്നെ വേ ഫാർ ഫിലിംസ് നിർമ്മിച്ച് റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ അരവിന്ദ് കരുണാകരൻ എന്ന കഥാപാത്രത്തെയാണ് ദുൽഖർ സൽമാൻ അവതരിപ്പിക്കുന്നത്. ബോളിവുഡ് നടിയായ ഡയാന പെന്റിയാണ് ഈ ചിത്രത്തിലെ നായിക.

തിരക്കഥ ബോബി-സഞ്ജയ്, ചായാഗ്രഹണം അസ്ലം കെ പുരയിൽ, എഡിറ്റിംഗ് ശ്രീകർ പ്രസാദ്, സംഗീതം സന്തോഷ് നാരായണൻ എന്നിവർ നിർവഹിക്കുന്നു. കൊല്ലം കാസർക്കോട് എന്നിവിടങ്ങളിൽ ചിത്രീകരിക്കുന്ന ഈ ചിത്രം ജനുവരിയിൽ റിലീസ് ചെയ്യുമെന്നാണ് കരുതുന്നത്.

Share
അഭിപ്രായം എഴുതാം