പൊലീസ്, ഫയർഫോഴ്സ്, എക്‌സൈസ്, ജയിൽ, മോട്ടോർ വാഹനവകുപ്പ് ജീവനക്കാർ എന്നിവർക്കുളള മെഡലുകൾ ഓൺലൈനായി വിതരണം ചെയ്തു

തിരുവനന്തപുരം: രാഷ്ട്രപതിയുടെ പൊലീസ് മെഡൽ, അന്വേഷണ മികവിനും പരിശീലന മികവിനുമുളള കേന്ദ്ര അഭ്യന്തരമന്ത്രാലയത്തിന്റെ മെഡൽ, മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ എന്നിവ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി വിതരണം ചെയ്തു.പൊലീസ്, ഫയർഫോഴ്സ്, എക്‌സൈസ്, ജയിൽ, മോട്ടോർ വാഹനവകുപ്പ് ജീവനക്കാർ മെഡലുകൾ ഏറ്റുവാങ്ങി.

ക്രിമിനൽ കേസുകളിലും സൈബർ കേസുകളിലും സ്ത്രീപീഡന കേസുകളിലും ചുരുങ്ങിയ സമയത്തിനകം ഫലപ്രദമായി അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാൻ പൊലീസിന് കഴിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.24 പൊലീസ് ഉദ്യോഗസ്ഥരാണ് വിശിഷ്ടസേവനത്തിനും സ്തുത്യർഹസേവനത്തിനുമായി നൽകുന്ന രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് അർഹരായത്.

2018, 2019, 2020 വർഷങ്ങളിലായി കേന്ദ്ര ആഭ്യന്തര മന്ത്രാലത്തിന്റെ മെഡൽ ലഭിച്ചത് 19 പേർക്കാണ്. വിവിധ ജില്ലകളിൽ നടന്ന ചടങ്ങിൽ 257 പേർ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകൾ ഏറ്റുവാങ്ങി.ഫയർഫോഴ്സ്, എക്‌സൈസ് വകുപ്പുകളിൽ നിന്ന് 24 പേർ വീതവും ജയിൽ വകുപ്പിലെ 15 പേരും മോട്ടോർ വാഹനവകുപ്പിലെ 17 ഉദ്യോഗസ്ഥരും വകുപ്പുമേധാവികളിൽ നിന്ന് മുഖ്യമന്ത്രിയുടെ ഓൺലൈൻ സാന്നിദ്ധ്യത്തിൽ മെഡലുകൾ സ്വീകരിച്ചു.

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ തിരുവനന്തപുരം പൊലീസ് ട്രെയിനിംഗ് കോളേജിൽ നടന്ന ചടങ്ങിൽ പൊലീസ് മേധാവി അനിൽകാന്ത് വിതരണം ചെയ്തു.25 പൊലീസ് യൂണിറ്റുകളിൽ നടന്ന ചടങ്ങിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ മുഖ്യമന്ത്രിക്കു വേണ്ടി മറ്റ് പുരസ്‌കാരങ്ങൾ വിതരണം ചെയ്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →