തൃശ്ശൂർ: ബാങ്ക് തട്ടിപ്പ് പ്രതിയുടെ മകളുടെ കല്യാണത്തിന് പങ്കെടുത്ത സംഭവത്തിൽ വിശദീകരണവുമായി മന്ത്രി ബിന്ദു. വരന്റെ അമ്മ തന്റെ സഹപ്രവർത്തകയാണ്. ഇവരുമായി വർഷങ്ങളായുള്ള വ്യക്തിബന്ധമുണ്ട്, മന്ത്രി പറഞ്ഞു.
പാർട്ടി കുടുംബത്തിലെ മിശ്രവിവാഹം എന്ന നിലയ്ക്കാണ് കല്യാണത്തിന് പോയത്. വധുവിന്റെ അമ്മയ്ക്ക് ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധമുണ്ടെന്ന് കരുതി അത് തന്നെ ബാധിക്കുന്ന കാര്യമല്ല. വരൻ തന്റെ വിദ്യാർഥി കൂടിയാണെന്നും മന്ത്രി ബിന്ദു പറഞ്ഞു.

