മുംബൈ: അഞ്ചു കോടി വിലമതിക്കുന്ന ആഡംബര വാച്ചുകളുമായി എത്തിയ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയെ കസ്റ്റംസ് പിടികൂടി. മുംബൈ വിമാനത്താവളത്തില്‍ വച്ചാണ് പാണ്ഡ്യയെ പിടികൂടിയത്. ടി ട്വന്റി ലോകകപ്പ് കഴിഞ്ഞ് 14/11/21 ഞായറാഴ്ച ദുബൈയിൽ നിന്ന് നാട്ടിലേക്ക് വരുമ്പോഴാണ് സംഭവം. വാച്ചുകളെ പറ്റിയുള്ള അന്വേഷണത്തിൽ കൃത്യമായ രേഖകൾ ഹാജരാക്കാൻ ഹാർദിക് പാണ്ഡ്യക്ക് കഴിഞ്ഞില്ലെന്ന് കസ്റ്റംസ് അധികൃതർ വ്യക്തമാക്കി.
പാണ്ഡ്യയുടെ കയ്യിലുണ്ടായിരുന്ന രേഖയിലെ സീരിയൽ നമ്പരും വാച്ചിലെ സീരിയൽ നമ്പരും രണ്ടാണെന്ന് കസ്റ്റംസ് കണ്ടെത്തി. എന്നാല്‍ വാച്ചിന്റെ വില അഞ്ചു കോടിയല്ലെന്നും 1.5 കോടി രൂപയാണെന്നും ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പില്‍ ഹര്‍ദിക് പാണ്ഡ്യ വ്യക്തമാക്കി.