ജില്ലയിലെ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ക്കിട്ട് ജില്ലാ ശുചിത്വ മിഷന്‍ സംഘടിപ്പിക്കുന്ന SSG 2021 ക്വിസ് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം. കേന്ദ്ര കുടിവെള്ള – ശുചിത്വ മന്ത്രാലയം സംസ്ഥാനങ്ങളെയും ജില്ലകളെയും ശുചിത്വ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ റാങ്കിംഗ് നടത്തുന്നതിന് സംഘടിപ്പിക്കുന്ന സ്വച്ഛ് സര്‍വ്വേക്ഷണ്‍ (ഗ്രാമീണ്‍) 2021 എന്ന ശുചിത്വ സര്‍വ്വെയുടെ ഭാഗമായാണ് ക്വിസ് സംഘടിപ്പിക്കുന്നത്.
https://ssg2021.in/citizenfeedback എന്ന ലിങ്കില്‍ കയറിയോ അല്ലെങ്കില്‍ SSG 2021 എന്ന ആപ്പ് ഡൗണ്‍ ലോഡ് ചെയ്‌തോ സര്‍വേയില്‍ പങ്കെടുക്കാം. തുടര്‍ന്ന ലഭിക്കുന്ന മെസേജിന്റെ സ്‌ക്രീന്‍ ഷോട്ട് എടുത്ത് 2021 നവംബര്‍ 20 നകം 9446481627, 9562687114, 8547111473, 9447821816, 9895699914, 8547476702 എന്നീ മൊബൈല്‍ നമ്പരുകളില്‍ ഏതിലേക്കെങ്കിലും വാട്ട്‌സ് ആപ്പ് ചെയ്യണം. 18 വയസ് തികയാത്തവര്‍ക്ക് രക്ഷകര്‍ത്താക്കളുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് പങ്കെടുക്കാം.
സ്‌ക്രീന്‍ ഷോട്ട് അയക്കുന്ന എല്ലാവര്‍ക്കും ഗൂഗിള്‍ ഫോമില്‍ നവംബര്‍ 24 ന് നടക്കുന്ന ഓണ്‍ലൈന്‍ ക്വിസ് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. ഇതില്‍ ഉയര്‍ന്ന മാര്‍ക്ക് നേടുന്നവരെ ഉള്‍പ്പെടുത്തി നവംബര്‍ 27 ന് ഓഫ്‌ലൈന്‍ മത്സരവും സംഘടിപ്പിക്കും. ഒന്നാം സ്ഥാനത്ത് എത്തുന്നവര്‍ക്ക് 3000 രൂപയും രണ്ടാം സ്ഥാനത്തിന് 2500 രൂപയും മൂന്നാം സ്ഥാനത്തിന് 1000 രൂപയുമാണ് സമ്മാനം.