പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ നിര്‍മിച്ച ആദ്യ റെയില്‍വേ സ്റ്റേഷന്‍ റാണി കമലാപതിയുടെ ഉദ്ഘാടനം ഇന്ന്

ഭോപ്പാല്‍: പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ നിര്‍മിച്ച രാജ്യത്തെ ആദ്യ റെയില്‍വേ സ്റ്റേഷന്‍ ഇന്ന് മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. റെയില്‍വേ സ്റ്റേഷന്‍ റാണി കമലാപതിയുടെ പേരില്‍ പുനര്‍നാമകരണം ചെയ്യുന്ന ചടങ്ങും പ്രധാനമന്ത്രി നിര്‍വഹിക്കും. വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയുടെ ഭാഗമായ ഈ റെയില്‍വേ സ്റ്റേഷന്‍ ജര്‍മനിയിലെ ഹൈഡെല്‍ബര്‍ഗ് റെയില്‍വേ സ്റ്റേഷന്റെ മാതൃകയില്‍ 450 കോടി രൂപ ചെലവിലാണ് നിര്‍മിച്ചത്. ആറ് ലിഫ്റ്റുകള്‍, 11 എസ്‌കലേറ്ററുകള്‍, മൂന്ന് ട്രാവലേറ്റേഴ്സ് എന്നിവ ഒരുക്കിയിട്ടുണ്ട്. 700 യാത്രക്കാര്‍ക്ക് വിശ്രമിക്കാന്‍ സൗകര്യമുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →