കൊച്ചി: കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെയും, എറണാകുളം ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെയും, ചൈല്‍ഡ് ലൈനിന്റെയും സഹകരണത്തോടെ ശിശുദിനാഘോഷത്തോടനുബന്ധിച്ച് 12 വയസ്സിനും 18 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കായി മൊബൈല്‍ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. സുരക്ഷിതമായ കാലാവസ്ഥ, കുട്ടികളുടെ സുരക്ഷ സംരക്ഷണം എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ഫോട്ടോ, കുട്ടികളുടെ പേര്, വയസ്സ്, ഫോണ്‍ നമ്പര്‍, സ്കൂള്‍ എന്നീ വിവരങ്ങളോടുകൂടി sargavasanthamekm@gmail.comഎന്ന ഈ മെയിലില്‍ നവംബര്‍ 18 വൈകിട്ട് 5 ന് മുമ്പായി അയക്കണം. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് -0484 2959177
എറണാകുളം: മൊബൈല്‍ ഫോട്ടോഗ്രാഫി മത്സരം
