തിരുവനന്തപുരം: മദ്യശാലകൾക്ക് മുന്നിലെ തിരക്ക് കുറയ്ക്കാനെന്ന മറവിൽ പുതിയ 175 മദ്യഷാപ്പുകൾക്ക് അനുമതി നൽകാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് വി.എം.സുധീരൻ കത്തയച്ചു. കേരളത്തെ സമ്പൂർണ അരാജക സംസ്ഥാനമായി മാറ്റിയെടുക്കുന്നതാണ് ഈ സമൂഹദ്രോഹനടപടി.
ഇടതുമുന്നണി 2016ലും 2021ലും നിയമസഭാ തിരഞ്ഞെടുപ്പ് പ്രകടന പത്രികകളിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളെ തകിടം മറിക്കുന്നതാണ് നീക്കമെന്നും സുധീരൻ കത്തിൽ ചൂണ്ടിക്കാട്ടി. മന്ത്രിമാരായ എം.വി ഗോവിന്ദൻ ,കെ.എൻ ബാലഗോപാൽ, കെ.രാജൻ ,വീണാ ജോർജ്,പ്രതിപക്ഷ നേതാവ് വിഡി സതീശൻ, ചീഫ് സെക്രട്ടറി എന്നിവർക്ക് പകർപ്പുകൾ അയച്ചു.

