ആലുവ ; മയക്കുമരുന്ന് ലഹരിയില്‍ അമ്മയെ ആക്രമിച്ച കേസില്‍ മകന്‍ പോലീസ് പിടിയിലായി. ഉളിയന്നൂര്‍ മൂപ്പിരിക്കല്‍ വീട്ടില്‍ മുഹമ്മദ് അസ്ലം (26) ആണ് പിടിയിലായത്. ലഹരിക്കടിമയായ ഇയാള്‍ അമ്മയെ പതിവായി ഉപദ്രവിക്കുമായിരുന്നു. വീട്ടുപകരണങ്ങള്‍ അടിച്ചുതകര്‍ക്കുകയും വസ്‌ത്രങ്ങള്‍ പെട്രോളൊഴിച്ച് കത്തിക്കുകയും ചെയ്‌തിരുന്നു.
കഞ്ചാവുമായി ബന്ധ്‌പ്പെട്ട് ഇയാള്‍ക്കെതിരെ ആലുവാ പോലീസ് സ്‌റ്റേഷനില്‍ രണ്ട് കേസുകളുണ്ട്. എസ്‌ഐമാരായ ടിവി ഷാജു, സികെ സഖറിയ, എഎസ്‌ഐ പിഎ ഷാഹി, എസ് സിപിഒ ടിഎ ഫാസിലാ ബീവി, എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്‌തു.

