കാസർകോട്: ഭിന്നശേഷിക്കാർക്ക് രാജ്മോഹൻ ഉണ്ണിത്താൻ എം.പിയുടെ പ്രാദേശിക ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച വൈദ്യുത ചക്രക്കസേരകളും, മുച്ചക്ര വാഹനങ്ങളും വിതരണം ചെയ്തു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി വിതരണോദ്ഘാടനം നിർവഹിച്ചു. യോഗ്യതകൾ മാനദണ്ഡമാക്കിയാണ് സഹായങ്ങൾ വിതരണം ചെയ്യുന്നതെന്നും പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കായുള്ള പദ്ധതികൾ നടപ്പിലാക്കുമെന്നും എം.പി പറഞ്ഞു. എൻഡോസൾഫാൻ സെൽ ഡെപ്യൂട്ടി കളക്ടർ എസ്. സജീദ് അധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹിക നീതി ഓഫീസർ ഷീബ മുംതാസ്, ജൂനിയർ സൂപ്രണ്ട് അബ്ദുള്ള.എം, ജില്ലാ പ്ലാനിങ് ഓഫീസ് റിസർച്ച് അസിസ്റ്റന്റ് സ്മിത ബേബി എന്നിവർ സംസാരിച്ചു.
കാസർകോട്: എം.പി ഫണ്ടിൽനിന്ന് ഇലക്ട്രിക്ക് ചക്രക്കസേരകളും മുച്ചക്ര വാഹനവും വിതരണം ചെയ്തു
