തൃശൂര്‍ : സ്‌കൂളിലേക്ക് നടക്കുന്നതിനിടെ സ്ലാബില്ലാത്ത കാനയില്‍ വീണ് വിദ്യാര്‍ത്ഥിനിയുടെ കാലൊടിഞ്ഞു. കോലഴി മങ്കുറ്റിപ്പറമ്പില്‍ സുഭാഷിന്റെ മകള്‍ നന്ദന(15)യ്‌ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. തൃശൂര്‍ ഹോളിഫാമിലി സ്‌കൂളിലെ പത്താക്ലാസ് വിദ്യാര്‍ത്ഥിനിയാണ് നന്ദന. കാലിലെ രണ്ട് എല്ലുകളും പൊട്ടിയ നിലയിലാണ്.
2021 നവംബര്‍ 9 ചൊവ്വാഴ്‌ച രാവിലെ ചെമ്പൂക്കാവ് സ്‌കൂളിന് മുന്നിലായിരുന്നു അപകടം. അമ്മസൗഭാഗ്യയുടെ സ്‌കൂട്ടറില്‍ നിന്ന് ഇറങ്ങി സ്‌കൂളിലേക്ക് നടക്കുന്നതിനിടെ കാല്‍വഴുതി ആഴമുളള കാനയില്‍ വീഴുകയായിരുന്നു. ഉടന്‍ അമ്മ അരികിലെത്തി എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

