കൊച്ചി: കൊച്ചി ആസ്‌റ്റര്‍ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചിരുന്ന കെപിഎസി ലളിതയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍. നിരീക്ഷണം തുടരുകയാണ്. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ലളിതയെ പ്രവേശിപ്പിച്ചിരുന്നത്.
കരള്‍ മാറ്റി വയക്ക്‌ണമെന്ന് തൃശൂരിലെ ഡോക്ടര്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് 2021 നവംബര്‍ 8 ഞായറാഴ്‌ചയാണ് ലളിതയെ കൊച്ചിയിലേക്ക മാറ്റിയത്. ആരോഗ്യ സ്ഥിതി വിലയിരുത്തി ഇത് സംബന്ധിച്ച തീരുമാനമെടുക്കുമെന്ന് താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.
ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്ന ലളിതയെ ഇന്നലെ വൈകിട്ട് മുറിയിലേക്കു മാറ്റി. ആരോഗ്യനില ഭദ്രമാണെന്ന് അധികൃതര്‍ അറിയിച്ചു. ഓര്‍മ്മക്കുറവിലും മാറ്റമുണ്ടായിട്ടുണ്ട്.

