കാട്ടാക്കട : മദ്യത്തിന് പകരം സ്ഥിരമായി സാനിറ്റൈസര്‍ കുടിച്ചുവന്ന വയോധികന്‍ മരിച്ചു. പേയാട് അമ്പരന്‍കോട് പരമേശ്വരവിലാസത്തില്‍ മോഹനന്‍ നായര്‍ (60) ആണ് മരിച്ചത്. സാനിറ്റൈസര്‍ കുടിച്ചതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മോഹനന്‍ നായരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 2021 നവംബര്‍ 7 ഞായറാഴ്‌ച മരണം സംഭവിക്കുകയായിരുന്നു.
മോഹനന്‍നായരെ കൂടാതെ അടുത്തയിടെ സാനിറ്റയിസര്‍ കുടിച്ച് പേയാട് രണ്ടുപേര്‍ കൂടി മരിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.അംഗീകാരമുളളതും ഇല്ലാതത്തുമായ വിവിധ ബ്രാന്‍ഡുകളിലസുളള സാനിറ്റൈസര്‍ ചില മെഡിക്കല്‍ സ്റ്റോറുകളില്‍ വ്യാപകമായി വില്‍പ്പന നടത്തുന്നതായും സാനിറ്റയിസറില്‍ വെളളം ചേര്‍ത്ത് മദ്യത്തിനുപകരം ഉപയോഗിക്കുന്നതായും പരാതിയുണ്ട്.
സാനിറ്റൈസര്‍ വില്‍പ്പനയുടെ മറവില്‍ സ്‌പിരിറ്റില്‍ വെളളവും കളറും കലര്‍ത്തിയും വില്‍പ്പന നടത്തുന്ന സംഘം സജീവമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. പരിശോധന കര്‍ശനമാക്കുമെന്ന് എസ്‌ഐ ഷിബു അറിയിച്ചു. മോഹനന്‍ നായരുടെ മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക മാറ്റി.