യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

പരപ്പനങ്ങാടി : പരപ്പനങ്ങാടി കീഴ്‌ച്ചിറ പൊന്‍മായില്‍ ഭാഗത്ത്‌ ആളൊഴിഞ്ഞ പറമ്പില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഫറൂക്ക്‌ കോളേജ്‌ സ്വദേശിയായ കുന്നമ്മല്‍ ഭരതന്റെ മകന്‍ നിഖില്‍ (26) ആണ്‌ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. പശുവിനെ കെട്ടാന്‍ പോയ സ്‌ത്രീകളാണ്‌ അപരിചിതനായ യുവാവ്‌ ചലനമറ്റ്‌ കിടക്കുന്നത്‌ കണ്ടത്‌.

പിന്നീട്‌ പോലീസ്‌ സ്ഥലത്തെത്തി മരണം സ്ഥിരീകരിച്ചു. സമീപത്തുനിന്നും മയക്കുമരുന്ന് കുത്തിവയ്‌ക്കുന്ന സിറിഞ്ച്‌ കണ്ടെത്തയിട്ടുണ്ട്‌ . ഇയാള്‍ക്ക് മയക്കുമരുന്ന്‌ മാഫിയയുമായുളള ബന്ധം പോലീസ്‌ അന്വേഷിച്ചുവരികയാണ്‌ . മയക്കുമരുന്ന്‌ കുത്തിവച്ചതാണോ മരണകാരണമെന്നും പോലീസ്‌ അന്വേഷിക്കുന്നുണ്ട്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →