ഭക്ഷ്യവിഷബാധ: തെലുങ്കാനയില്‍ 40 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

നിര്‍മല്‍: തെലുങ്കാനയില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ച 40 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിര്‍മല്‍ ജില്ലയിലെ ദിമ്മദുര്‍ത്തിയില്‍ മണ്ഡല്‍ പരിഷത്ത് അപ്പര്‍ പ്രൈമറി സ്‌കൂളിലായിരുന്നു സംഭവം. 114 വിദ്യാര്‍ഥികളാണ് ഭക്ഷണം കഴിച്ചത്. അതില്‍ 32 പേര്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഇതില്‍ 12 കുട്ടികള്‍ ഗുരുതരാവസ്ഥയിലായിരുന്നുവെങ്കിലും ഇവര്‍ പിന്നീട് അപകട നില തരണം ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →