ബ്രസീലിയൻ യുവ ഗായിക മരീലിയ മെന്തോൻസ വിമാനാപകടത്തിൽ മരിച്ചു

റിയോഡീജനീറോ: ബ്രസീലിയൻ ഗായികയായ മരീലിയ മെന്തോൻസ(26) വിമാനാപകടത്തിൽ മരിച്ചു. 05/11/21 വെള്ളിയാഴ്ചയാണ് അപകടം സംഭവിച്ചത്. ഒപ്പമുണ്ടായിരുന്ന മരീലിയയുടെ പ്രോഗ്രാം പ്രൊഡ്യൂസർ കൂടിയായ അമ്മാവൻ, രണ്ട് പൈലറ്റുമാർ എന്നിവരും അപകടത്തിൽ മരിച്ചു.

ലാറ്റിൻ ഗ്രാമി അവാർഡ് ജേത്രി കൂടിയാണ് മരീലിയ. ബ്രസീലിയൻ സംഗീതരൂപമായ മ്യൂസിക സെർതനേഷോയുടെ പ്രചാരകയായിരുന്നു മരീലിയ. കാരിറ്റിങ്കയിൽ നടക്കാനിരുന്ന സംഗീത പരിപാടിക്കായുള്ള യാത്രക്കിടെയാണ് അപകടമുണ്ടായത്.

വെള്ളച്ചാട്ടത്തിന് സമീപത്തുള്ള പാറക്കെട്ടുകളിൽ നിന്നാണ് തകർന്നുവീണ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ ഏറെ ആരാധകരുള്ള ഗായികയാണ് മരീലിയ. ഇവരുടെ ഗാനങ്ങളെല്ലാം വൻ ഹിറ്റുകളാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →