ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന യോഗാ & നാച്യുറോപ്പതി ടെക്‌നീഷ്യൻ കോഴ്‌സ് സപ്ലിമെന്ററി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. പരീക്ഷാ സെന്റർ തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് ആയിരിക്കും. പരീക്ഷാ ടൈംടേബിൾ തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലും ആയുർ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ www.ayurveda.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. പരീക്ഷാ ഹാൾ ടിക്കറ്റുകൾ 22 മുതൽ തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിൽ നിന്നും വിതരണം ചെയ്യുന്നതായിരിക്കും. കോവിഡ് പ്രോട്ടോകോൾ പ്രകാരം ആയിരിക്കും പരീക്ഷ നടത്തുന്നത് പരീക്ഷ എഴുതുന്ന വിദ്യാർഥികൾ ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.