പത്തനംതിട്ട ജില്ലയിലെ പഴവങ്ങാടി പഞ്ചായത്തിൽ പട്ടികവിഭാഗക്കാർക്ക് സൗജന്യമായി നൽകിയ ഭൂമിയിൽ വീട് വയ്ക്കാൻ അനുവദിക്കുന്നില്ല എന്ന പരാതിയിൽ സ്ഥല സന്ദർശനം നടത്താൻ പട്ടികജാതി പട്ടികഗോത്രവർഗ്ഗ കമ്മീഷൻ തീരുമാനിച്ചു. വി.റ്റി. വർഗ്ഗീസ് വല്യത്ത് സൗജന്യമായി പട്ടികവിഭാഗക്കാർക്ക് നൽകിയ ഭൂമിയിൽ വീട് നിർമ്മിക്കുന്നതിനെതിരെ സമീപവാസികളായ ചില വ്യക്തികൾ തടസ്സമുന്നയിക്കുകയും ജാതീയ അധിക്ഷേപം നടത്തുകയും സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുകയും വധഭീഷണി നടത്തുകയും ചെയ്യുന്നുവെന്നാണ് പരാതി. കമ്മീഷൻ എട്ടിന് രാവിലെ 11ന് സ്ഥലസന്ദർശനം നടത്തി പഴവങ്ങാടി പഞ്ചായത്ത് ഓഫീസിൽ തെളിവെടുപ്പ് നടത്തും.