തൃശ്ശൂർ: വാഹന ലേലപരസ്യം

തൃശ്ശൂർ: കേരള സംസ്ഥാന സഹകരണ വിജിലൻസ് ഓഫീസറുടെ അധീനതയിലുള്ള തൃശൂർ ജില്ലാ സഹകരണ വിജിലൻസ് ഡെപ്യൂട്ടി രജിസ്ട്രാറുടെ കാര്യാലയത്തിൽ സൂക്ഷിച്ചിട്ടുള്ള 2009 മോഡൽ മഹീന്ദ്ര ഇൻവേഡർ വാഹനം ലേലം ചെയ്യുന്നു. നവംബർ 24 രാവിലെ 11 മണിക്കാണ് പരസ്യ ലേലം ചെയ്യുന്നത്. താല്പര്യമുള്ളവർ ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് നിരതദ്രവ്യം 7000 രൂപ അടച്ച് രസീത് വാങ്ങണം. വാഹനം വാങ്ങാൻ ദർഘാസുകൾ നേരിട്ടോ തപാൽ മാർഗമോ ലേല ദിവസത്തിന് അഞ്ചു ദിവസം മുൻപായി തൃശൂർ സിവിൽ സ്റ്റേഷനിൽ സ്ഥിതി ചെയ്യുന്ന സഹകരണസംഘം ഡെപ്യൂട്ടി രജിസ്ട്രാർ വിജിലൻസ് തൃശൂർ മേധാവിയുടെ ഓഫീസിൽ ലഭിക്കത്തക്കവിധം അയയ്ക്കണം. ലേലത്തിന് മുൻപുള്ള പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ 5 മണി വരെയുള്ള സമയങ്ങളിൽ സിവിൽ സ്റ്റേഷൻ രണ്ടാം നിലയിൽ സ്ഥിതി ചെയ്യുന്ന സഹകരണസംഘം വിജിലൻസ് ഡെപ്യൂട്ടി രജിസ്ട്രാറിന്റെ അനുമതിയോടുകൂടി വാഹനം പരിശോധിക്കാം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →