ബംഗലൂരു: കോവിഡ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന രാത്രികാല കര്‍ഫ്യൂ കര്‍ണാടക പിന്‍വലിച്ചു. കുതിരപ്പന്തയ മത്സരങ്ങള്‍ നിയന്ത്രണങ്ങളോടെ തുടങ്ങാന്‍ സര്‍ക്കാര്‍ ഉത്തരവില്‍ അനുമതി നല്‍കി. ആളുകളുടെ എണ്ണം നിയന്ത്രിക്കണം. പൂര്‍ണ്ണമായും വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമായിരിക്കും പ്രവേശനമെന്നും വെള്ളിയാഴ്ച പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ജൂലായ് മൂന്നിനാണ് കര്‍ണാടക രാത്രികാല യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
കുതിരപ്പന്തയ മത്സരങ്ങള്‍ക്ക് അനുമതി: രാത്രികാല കര്‍ഫ്യൂവും പിന്‍വലിച്ച് കര്‍ണാടക
