ചെന്നൈ: പുതുച്ചേരിയിൽ സ്‌കൂട്ടറിൽ കൊണ്ടുപോവുകയായിരുന്ന പടക്കം പൊട്ടിത്തെറിച്ച് അച്ഛനും മകനും മരിച്ചു. കലൈയരശനും ഏഴ് വയസുകാരനായ പ്രദീഷുമാണ് മരിച്ചത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. 2021 നവംബർ 4 വ്യാഴാഴ്ച വൈകീട്ട് പുതുച്ചേരിയിലെ കാട്ടുക്കുപ്പത്താണ് ദാരുണമായ സംഭവം നടന്നത്.
ഭാര്യ വീട്ടിൽ പോയി മകനേയും കൂട്ടി ദീപാവലി ആഘോഷിക്കാൻ സ്വന്തം വീട്ടിലേക്ക് വരികയായിരുന്നു കലൈയരശൻ. വഴിയിൽ വെച്ച് രണ്ട് വലിയ സഞ്ചിയിൽ പടക്കം വാങ്ങി മകനെ സ്‌കൂട്ടറിന്റെ മുന്നിൽ നിർത്തി സൈഡിൽ പടക്കം വെച്ചായിരുന്നു യാത്ര. പക്ഷേ, പ്രതീക്ഷിക്കാതെ പടക്കം പൊട്ടിത്തെറിക്കുകയായിരുന്നു. കലൈയരശനും പ്രദീഷും സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
പടക്കത്തിന് ചൂട് പിടിച്ച് പൊട്ടിത്തെറിച്ചതാകാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ ഇക്കാര്യം ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമേ സ്ഥിരീകരിക്കാൻ കഴിയു