ഗൗതം മേനോൻ നായകനായി എത്തുന്ന ചിത്രം എന്ന നിലയിൽ അൻപു സെൽവൻ എന്ന ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ എത്തി. തോക്ക് പിടിച്ചു നിൽക്കുന്ന ഗൗതം മേനോന്റ ചിത്രമാണ് പോസ്റ്ററിലുള്ളത്. സംവിധായകൻ പാ രഞ്ജിത്ത് ഉൾപ്പെടെയുള്ളവർ ഈ ചിത്രത്തിൻറെ ആദ്യ പോസ്റ്റർ പുറത്തുവിടുകയും ചെയ്തു.
ഇങ്ങനെയൊരു ചിത്രത്തിൽ താൻ അഭിനയിച്ചിട്ടില്ല എന്ന പ്രസ്താവനയുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ ഗൗതം വാസുദേവ് മേനോൻ . ചിത്രത്തിൻറെ പോസ്റ്റർ ഷെയർ ചെയ്യുകയും ടീമിനെ അഭിനന്ദിക്കുകയും ചെയ്ത സംവിധായകൻ പാ രഞ്ജിത്തിന്റ ട്വിറ്റിന് മറുപടി പറയുകയായിരുന്നു ഗൗതം വാസുദേവ്.
എ വിനോദ് കുമാറാണ് അൻപുസെൽവൻ സംവിധാനം ചെയ്യുന്നത് എന്നാണ് റിപ്പോർട്ട് . ഇത് എന്നെ ഞെട്ടിക്കുന്ന വാർത്തയാണ് , ഇങ്ങനെ ഒരു ചിത്രത്തെക്കുറിച്ച് ഞാൻ കേട്ടിട്ടില്ല എന്നും ഈ സംവിധായകൻ ഞാൻ കണ്ടിട്ട് പോലുമില്ലെന്നും മേനോൻ പ്രതികരിച്ചു.
ഞാൻ അഭിനയിക്കാൻ പോകുന്ന ഈ ചിത്രം എന്താണെന്നോ ഈ പോസ്റ്ററിൽ പേരുള്ള സംവിധായകനെ കാണുകയോ ചെയ്തിട്ടില്ല. മേനോൻ ട്വിറ്റ് ചെയ്തു.
ഗൗതം വാസുദേവിന്റെ ട്വിറ്റ് കണ്ടതോടെ രഞ്ജിത്ത് ഉൾപ്പെടെയുള്ളവർ അവരുടെ പോസ്റ്റ് ഡിലീറ്റ് ചെയ്തു. എങ്ങനെയാണ് ഇങ്ങനെ ഒരു പോസ്റ്റർ പ്രചരിപ്പിച്ചതെന്ന അമ്പരപ്പിലാണ് സിനിമാലോകം.

