ആലപ്പുഴ : ആലപ്പുഴ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കാന്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പങ്കെടുക്കുന്ന യോഗം നവംബര്‍ 10ന് തിരുവനന്തപുരത്ത് ചേരും. പൈപ്പിന്റെ തകരാര്‍മൂലം സ്ഥിരമായി കുടിവെള്ളം മുടങ്ങുന്നത് പരിഹരിക്കാന്‍ ആസൂത്രണം ചെയ്ത പദ്ധതികള്‍ വേഗത്തില്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് യോഗം.
എം.എൽ.എ.മാരായ പി.പി ചിത്തരഞ്ജന്‍, എച്ച്.സലാം, വാട്ടർ അതോറിറ്റി, പൊതുമരാമത്ത്, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

