ഓട്ടോ വെള്ളക്കെട്ടിൽ വീണ് അപകടം: രണ്ടു പേർ മരിച്ചു

കുട്ടനാട്: ആലപ്പുഴ കുട്ടനാട്ടിൽ ഗുഡ്സ് ഓട്ടോ വെള്ളക്കെട്ടിൽ വീണ് രണ്ടു പേർ മരിച്ചു. വെളിയനാട് സ്വദേശി ബിനു, ചങ്ങനാശ്ശേരി സ്വദേശി രതീഷ് എന്നിവരാണ് മരിച്ചത്. ശക്തമായ മഴ കാരണം അപകടം നടന്ന വിവരം ആരും അറിഞ്ഞിരുന്നില്ല. പടിഞ്ഞാറേ കൂർക്കാങ്കേരി പാടത്തെ വെള്ളക്കെട്ടിനടിയിൽ വാഹനത്തിന്റെ ഇൻഡിക്കേറ്റർ മിന്നുന്നത് കണ്ട് നടത്തിയ തിരച്ചിലിലാണ് രണ്ട് പേരെയും മരിച്ച നിലയിൽ കണ്ടത്.

മരിച്ച രണ്ട് പേരും മത്സ്യ വിൽപ്പനക്കാരാണ്. 2021 നവംബർ 1 ന് രാത്രി 8.30 ഓടെ മത്സ്യവിൽപ്പന കഴിഞ്ഞ് വെളിയനാട് ചന്തയിൽ നിന്ന് ബിനുവിന്റെ വീട്ടിലേക്ക് മടങ്ങുന്ന വഴിയായിരുന്നു അപകടം. എന്നാൽ ഓട്ടോ വെള്ളക്കെട്ടിൽ വീണ വിവരം ആരും അറിഞ്ഞിരുന്നില്ല. ഇൻഡിക്കേറ്റർ മിന്നുന്നത് കണ്ട പ്രദേശവാസികൾ വെള്ളക്കെട്ടിൽ തിരച്ചിൽ നടത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →