വിഷ്ണുവും ബിബിനും സംവിധായക രംഗത്തേക്ക്

നാദിർഷ സംവിധാനം ചെയ്ത അമർ അക്ബർ അന്തോണിയുടെ തിരകഥാകൃത്തുക്കളായ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും സംവിധായക രംഗത്തേക്ക് എത്തുന്നു. കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളും തിരകഥ കൃത്തുക്കളുമായ ഇവർ സംവിധാനം ചെയ്യുന്ന ചിത്രമാണ് വെടിക്കെട്ട്. ഈ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി.

ബാദുഷാ സിനിമാ സ് , പെൻ ആൻഡ് പേപ്പർ എന്നിവയുടെ ബാനറിൽ എൻ എം ബാദുഷ ഷിനോയ് മാത്യു എന്നിവർ നിർമ്മിക്കുന്ന വെടിക്കെട്ടിൽ പ്രധാന വേഷങ്ങളിലെത്തുന്നത് പുതുമുഖ താരങ്ങളാണ്. അടുത്ത വർഷം പകുതിയോടെ ചിത്രികരണം ആരംഭിക്കാനിരിക്കുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →