തിരുവനന്തപുരം: നോണ്‍ ഹലാല്‍ ഭക്ഷണത്തിന്റെ പേരില്‍ വര്‍ഗീയ പ്രചാരണം നടത്തുകയും, യുവാക്കളെ ആക്രമിക്കുകയും ചെയ്ത ഹോട്ടലുടമയും ഭര്‍ത്താവും അറസ്റ്റില്‍. ഹോട്ടല്‍ നടത്തിയിരുന്ന തുഷാരയും ഭര്‍ത്താവ് അജിത്തുമാണ് അറസ്റ്റിലായത്.
02/11/21 ചൊവ്വാഴ്ച പുലര്‍ച്ചയോടെയാണ് തുഷാരയും ഭര്‍ത്താവ് അജിത്തും ഒപ്പമുള്ളവരും അറസ്റ്റിലായതെന്നാണ് പൊലീസ് പറയുന്നത്. എവിടെ വെച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത് എന്നതിനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഒന്നും തന്നെ പൊലീസ് പുറത്തു വിട്ടിട്ടില്ല.
ഇവര്‍ പാലക്കാട് ഒളിവില്‍ കഴിയവെയാണ് അറസ്റ്റിലായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. തുഷാരയും ഭര്‍ത്താവുമുള്‍പ്പടെ 4 പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ഫേസ്ബുക്കിലൂടെ വിദ്വേഷ പ്രചരണം നടത്തിയതിന് തുഷാരയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരവും മറ്റുള്ളവര്‍ക്കെതിരെ വധശ്രമത്തിനുമാണ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. കൂടാതെ മോഷണമടക്കമുള്ള കുറ്റങ്ങളും ഇവര്‍ക്കെതിരെ ചാര്‍ജ് ചെയ്തിട്ടുണ്ട്.

