വരാനിരിക്കുന്ന ഗോവ തിരഞ്ഞെടുപ്പിൽ വിശ്വാസികളെ ലക്ഷ്യമിട്ട് ആംആദ്മി പാർട്ടി: അയോധ്യയിലേക്കും, വേളാങ്കണ്ണിയിലേക്കും, അജ്മീറിലേക്കുമുള്ള തീർത്ഥാടന യാത്ര സൗജന്യമാക്കുമെന്ന് അരവിന്ദ് കെജ്‌രിവാൾ

പനാജി: വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഗോവയിൽ ആംആദ്മി പാർട്ടി അധികാരത്തിൽ എത്തുകയാണെങ്കിൽ അയോധ്യയിലേക്കും, വേളാങ്കണ്ണിയിലേക്കും, അജ്മീറിലേക്കുമുള്ള തീർത്ഥാടന യാത്ര സൗജന്യമാക്കുമെന്ന് അരവിന്ദ് കെജ്രിവാൾ. വൻ വാഗ്ദാനങ്ങളുമായാണ് ആംആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ രംഗത്തെത്തിയിരിക്കുന്നത്. പല ആളുകളും സായി ബാബയെ ആരാധിക്കുന്നുണ്ട്. അവർക്ക് വേണ്ടി ഷിർദിയിലേക്കുള്ള യാത്രയും സൗജന്യമാക്കുമെന്നും അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഗോവ ലക്ഷ്യം വെച്ച് കൂടുതൽ പാർട്ടികളാണ് ഇപ്പോൾ രംഗത്തെത്തുന്നത്. തൃണമൂൽ കോൺഗ്രസും ഗോവ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ഒരുക്കങ്ങളുമായി മുന്നോട്ട് പോകുന്നുണ്ട്. നേരത്തെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഗോവയിൽ സന്ദർശനം നടത്തിയിരുന്നു. കോൺഗ്രസ്, ബിജെപി പാർട്ടികൾക്ക് പുറമെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസും ആംആദ്മി പാർട്ടിയും അണിനിരക്കും. നേരത്തെ പല തവണ കെജ്‌രിവാൾ ഗോവ സന്ദർശിച്ചിരുന്നു.

ഗോവയിൽ ആംആദ്മി പാർട്ടി മുന്നോട്ട് വെക്കുന്നത് ജോലി വാഗ്ദാനങ്ങളും വൈദ്യുതിയുമാണ്. ഇതിൽ ജോലി നൽകുന്ന പദ്ധയിൽ നിരവധി പേരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.1.2ലക്ഷം പേരാണ് ഇതിനകം തന്നെ ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇത് ഗോവയിലെ ആകെ കുടുംബങ്ങളുപടെ 25 – 30 ശതമാനം വരും. വൈദ്യുതി പദ്ധതിയിൽ രജിസ്റ്റർ ചെയ്തത് 2.9 ലക്ഷം കുടുംബങ്ങളാണ്. ഇത് വലിയൊരു സംഖ്യയാണെന്ന് കെജ്‌രിവാൾ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →