എറണാകുളം: രാത്രികാല എമര്‍ജന്‍സി വാതില്‍പ്പടി സേവനം

കൊച്ചി: പിറവം വെറ്ററിനറി ഹോസ്പിറ്റല്‍ കേന്ദ്രീകരിച്ച് പാമ്പാക്കുട ബ്ലോക്കിന്റെ പരിധിയില്‍ വെറ്ററിനറി ഡോക്ടറുടെ രാത്രികാല വാതില്‍പ്പടി സേവനം പിറവം നഗരസഭ ഉപാദ്ധ്യക്ഷന്‍ കെ.പി സലിം ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ. ബിമല്‍ ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ വത്സല വര്‍ഗ്ഗീസ്, തോമസ് മല്ലിപ്പുറം, ജിന്‍സി രാജു എന്നിവര്‍ ആശംസ അറിയിച്ചു. പുതിയതായി നടപ്പിലാക്കുന്ന സേവനങ്ങളെകുറിച്ച് ഡോ. ജയന്‍ സംസാരിച്ചു. 10000 ത്തോളം കന്നുകാലികള്‍ ഉളള പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ എമര്‍ജന്‍സി രാത്രികാല വാതില്‍പ്പടി സേവനം വൈകിട്ട് ആറു മുതല്‍ രാവിലെ ആറ്  വരെ ആയിരിക്കും. ആവശ്യ ഘട്ടങ്ങളില്‍ കര്‍ഷകന് നേരിട്ട് വെറ്ററിനറി ഡോക്ടറായ ഡോ. ബിബിന്‍ മോഹനെ 8289964693 എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്. ഇനി മുതല്‍ പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ രാത്രികാലങ്ങളിലും വെറ്ററിനറി ഡോക്ടറുടെ സേവനം ലഭ്യമാകുമെന്ന് എറണാകുളം അധികൃതര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →