ഗ്ലാസ്ഗോ: ഐക്യരാഷ്ട്ര സഭയുടെ 26ാം കാലാവസ്ഥ ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യു.കെയിലെത്തി. സ്‌കോട്ട്ലാന്‍ഡിലെ ഗ്ലാസ്ഗോയിലെത്തിയ അദ്ദേഹം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണുമായി ഉഭയകക്ഷി ചര്‍ച്ച നടത്തും. റോമില്‍ സംഘടിപ്പിച്ച ജി-20 ഉച്ചകോടിയ്ക്ക് ശേഷമാണ് അദ്ദേഹം ഗ്ലാസ്ഗോയിലെത്തിയത്. പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടം, ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, സാമ്പത്തിക സഹകരണം വര്‍ധിപ്പിക്കുക തുടങ്ങിയ ആഗോള പ്രാധാന്യമുള്ള വിഷയങ്ങളില്‍ ജി-20 യില്‍ വിശദമായ ചര്‍ച്ച നടത്താന്‍ തങ്ങള്‍ക്ക് കഴിഞ്ഞെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു. നവംബര്‍ 12 വരെ നീണ്ടു നില്‍ക്കുന്ന ഉച്ചകോടിയില്‍ ജോ ബൈഡന്‍, നരേന്ദ്രമോദി എന്നിവരുള്‍പ്പെടെ ലോക രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കള്‍, കാലാവസ്ഥാവിദഗ്ധര്‍, വ്യവസായമേഖലയില്‍ നിന്നുള്ളവര്‍, അന്താരാഷ്ട്ര സംഘടനകളില്‍ നിന്നുള്ളവര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കാലാവസ്ഥാ വ്യതിയാനം ചെറുക്കാന്‍ കൂടുതല്‍ കാര്യക്ഷമമായ നടപടികളെടുക്കുന്നത് സംബന്ധിച്ചും വിശദമായ ചര്‍ച്ചകള്‍ നടക്കും.
കാലാവസ്ഥ ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോദി യു.കെയിലെത്തി
