അരുണാചല്‍ അതിര്‍ത്തിയിൽ സൈനിക വിന്യാസം ശക്തമാക്കി ചൈന ; മേഖലയിലേക്ക് കൂടുതല്‍ സൈനികരെ വിന്യസിക്കുമെന്ന് കരസേന

ന്യൂഡൽഹി: അരുണാചല്‍ പ്രദേശിന്റെ അതിര്‍ത്തി മേഖലയിൽ ചൈന സൈനിക വിന്യാസം ശക്തമാക്കുന്നു. അതിര്‍ത്തി മേഖലയായ അസാഫിലയിലാണ് ചൈന നിർമ്മാണ പ്രവര്‍ത്തികളും ‘പട്രോളിങ്ങും വര്‍ധിപ്പിച്ചത്.

അതേസമയം നിരീക്ഷണം ശക്തിപ്പെടുത്തിയതായും മേഖലയിലേക്ക് കൂടുതല്‍ സൈനികരെ വിന്യസിക്കുമെന്നും കരസേന വ്യക്തമാക്കി.

3500-ഓളം കിലോമീറ്റര്‍ വരുന്ന ഇന്ത്യ-ചൈന അതിര്‍ത്തിയിൽ കൂടുതൽ മേഖലകളിൽ തര്‍ക്കം ഉയര്‍ത്താനാണ് ചൈനയുടെ നീക്കം. കഴിഞ്ഞ ഓഗസ്റ്റിൽ ഉത്തരാഖണ്ഡിലെ ബരാഹോട്ടിൽ ചൈനീസ് പട്ടാളം എത്തിയത് ആ നീക്കത്തിന്റെ ഭാഗമായാണ് വിലയിരുത്തിയത്. ഇതിനിടിയിലാണ് അരുണാചല്‍ പ്രദേശിലെ അതിര്‍ത്തി മേഖലയില്‍ ചൈന സൈനീക വിന്യാസം കൂട്ടിയത്. ഒപ്പം പ്രദേശത്തെ നിര്‍മ്മാണ പ്രവർത്തികളും ശക്തിപ്പടുത്തിയിട്ടുണ്ട്.

മേഖലയിലെ റോഡ് നിർമ്മാണമടക്കമാണ് ചൈന ത്വരിതപ്പെടുത്തുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →