സമീർ വാംഗഡെയ്ക്ക് കുരുക്ക് മുറുകുന്നു ; ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു

മുംബൈ: ആഡംബര കപ്പലിലെ ലഹരിവേട്ടയുമായി ബന്ധപ്പെട്ട് എൻസിബി സോണൽ ഡയറക്ടർ സമീർ വാംഗഡെയ്ക്ക് എതിരെ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. അഭിഭാഷകൻ ജയേഷ് വാനിയാണ് മുംബൈ പോലീസിനെ സമീപിച്ചത്. പ്രതികളെ ഭീഷണിപ്പെടുത്തി സമീർ പണം തട്ടുന്നു എന്നാണ് പരാതി. ഷാരൂഖ് ഖാനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന ആരോപണത്തിൽ സമീർ വാംഗഡെയ്ക്ക് എതിരെ മുംബൈ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. എസ്സിപിയിലുള്ള ഉദ്യോഗസ്ഥനെ അന്വേഷണത്തിനായി ചുമതലപ്പെടുത്തി.

മുംബൈയിലെ അഞ്ച് സ്റ്റേഷനുകളിൽ പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് മുംബൈ പൊലീസ് സമീർ വാംഗഡെയ്ക്ക് എതിരെ അന്വേഷണം തുടങ്ങിയത്. സമീറിനെ ചോദ്യം ചെയ്യാനായി എൻസിബിയുടെ വിജിലൻസ് സംഘവും മുംബൈയിലെത്തിയിട്ടുണ്ട്.

അതേസമയം, ഫാഷൻ ടിവി ഇന്ത്യ തലവനെ മുംബൈ പൊലീസ് ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ടുണ്ട്. യാത്ര സംഘടിപ്പിച്ചത് ഫാഷൻ ടിവി ഇന്ത്യ തലവനായിരുന്നു.

ഷാരൂഖ് ഖാനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ സമീർ വാംഗഡെയ്ക്ക് ഇടനില നിന്നതായി കരുതുന്ന കിരൺ ഗോസാവിയെ 28/10/21 വ്യാഴാഴ്ച പൂനെ പൊലീസ് പിടികൂടിയിരുന്നു. ആര്യന്റെ ശരീരത്തിന് പിന്നാലെ ഗോസാവി ഷാരൂഖ മാനേജറെ കണ്ടെന്നും 18 കോടി ആവശ്യപ്പെട്ടെന്നും കേസിലെ മറ്റൊരു സാക്ഷിയായ പ്രഭാകർ സെയ്‌ലി വെളിപ്പെടുത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →