മുവാറ്റുപുഴ : മാതാപിതാക്കളുടെ സ്വത്ത് എഴുതി വാങ്ങിയശേഷം അവരെ സംരക്ഷിക്കാതെയും പരിഗാണിക്കാതെയും ശാരീരികവും മാനസികവുമായി ഉപദ്രവിക്കുകയും ചെയ്‌ത മകനോട് വസ്‌തുക്കള്‍ പിതാവിന് തിരിച്ച് എഴുതി നല്‍കാന്‍ വിധി. മുവാറ്റുപുഴയില്‍ നടന്ന താലൂക്കുതല അദാലത്തിലാണ് മെയ്‌ന്റനന്‍സ് ട്രൈബ്യൂണലിന്റെ നിര്‍ണായകമായ വിധി.
മാതാപിതാക്കളടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും സംബന്ധിച്ച് പ്രാദേശികാടിസ്ഥാനത്തില്‍ പരാതികള്‍ പരിഹരിക്കുന്നതിനാണ് അദാലത്ത് സംഘടിപ്പിച്ചിരുന്നത്. വസ്‌തു എഴുതി വാങ്ങിയശേഷം മക്കളും ബന്ധുക്കളും സംരക്ഷിക്കുന്നില്ലെന്ന് പരാതിപ്പെട്ട കല്യാണി, ഉഷ,മറിയാമ്മ എന്നീ വയോധികരെ സാമൂഹ്യ നീതി വകുപ്പിന് കീഴിലുളള വയോജന പരിപാലന കേന്ദ്രത്തിലേക്ക് മാറ്റിത്താമസിപ്പിക്കാനും ഉത്തരവായി. അദാലത്തില്‍ ലഭിച്ച 40 പരാതികളില്‍ 25 എണ്ണം പരിഹരിച്ചു.
ആര്‍ഡിഒ പി.എന്‍.അനി,ജൂണിയര്‍ സൂപ്രണ്ട് കെ.എം അനില്‍കുമാര്‍, സെക്ഷന്‍ ക്ലാര്‍ക്ക് കെ.ആര്‍ ബിനീഷ്, ടെക്‌നിക്കല്‍ അസിസ്റ്റന്റ് എസ്.അനു എന്നിവര്‍ അദാലത്തിന് നേതൃത്വം നല്‍കി.