വിവേക് സോണി സംവിധാനം ചെയ്ത് സാന്യാ മൽഹോത്രയും അഭിമന്യു ദസാനിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് മീനാക്ഷി സുന്ദരേശ്വർ. നവംബർ അഞ്ചിന് നെറ്റ്ഫ്ലിക്സ് റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു.
യുവദമ്പതികളുടെ ജീവിതം കേന്ദ്രീകരിച്ചുള്ള റൊമാന്റിക് കോമഡി ചിത്രമാണ് മീനാക്ഷി സുന്ദരേശ്വർ. തമിഴ്നാട്ടിലെ മധുരയിൽ പശ്ചാത്തലം ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് വിവേക് സോണിയും ആർഷ് വോറയും ചേർന്നാണ്.
അഭിമന്യു ദസാനിയുടെ ഓടിടി അരങ്ങേറ്റമാണ് ഈ ചിത്രമെങ്കിൽ വിവിധ ഒടിടി പ്ലാറ്റ്ഫോമുകളായ നെറ്റ്ഫ്ലിക്സിലും ആമസോൺ പ്രൈം വീഡിയോയിലും സാന്യക്ക് ഇതിനകം രണ്ട് റിലീസുകൾ ഉണ്ടായിരുന്നു. അനുരാഗ് ബസുവിന്റെ ലുഡോയും അനു മേനോന്റെ ശകുന്തളാദേവിയും ആയിരുന്നു ആ ചിത്രങ്ങൾ.

