മുംബൈ: കപ്പലിലെ ലഹരിവിരുന്ന് കേസില്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെതിരേ കേസെടുത്ത നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ മുംബെ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണു ജോലി നേടിയതെന്നാരോപിച്ച് മഹാരാഷ്ട്ര മ്രന്തിയും എന്‍.സി.പി. നേതാവുമായ നവാബ് മാലിക്.സമീര്‍ ഇസ്ലാം മതം സ്വീകരിച്ചയാളാണെന്നു സമര്‍ത്ഥിക്കാന്‍ ആദ്യഭാര്യ ഡോ. ഷബാന ഖുറേഷിയുമൊത്തുള്ള ചിത്രവും നിക്കാഹ് നാമ(വിവാഹ സര്‍ട്ടിഫിക്കറ്റ്)യും നവാബ് ട്വീറ്റ് ചെയ്തു. എന്നാല്‍, ആരോപണത്തിനെതിരേ സമീറിനു പിന്തുണയുമായി ഭാര്യ ക്രാന്തി രഥ്കര്‍ വാങ്കഡെ രംഗത്തെത്തി. സമീര്‍ ഹിന്ദുവാണെന്നും അതുകൊണ്ടുതന്നെ സ്പെഷല്‍ മാര്യേജ് നിയമപ്രകാരമാണു ഷബാനയെ വിവാഹം ചെയ്തിരുന്നതെന്നും ക്രാന്തി പറഞ്ഞു. ഇതുസംബന്ധിച്ച് നിയമപരമായ രേഖകളുണ്ട്. താന്‍ ജന്മംകൊണ്ടും ഇപ്പോഴും ഹിന്ദു ദളിത് വിഭാഗത്തില്‍പ്പെട്ടയാളാണെന്നു സമീര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. മതപരിവര്‍ത്തനം നടത്തിയിട്ടില്ല. തന്റെ പിതാവ് ഹിന്ദുവും മാതാവ് മുസ്ലിമുമാണ്. മുസ്ലിം ആചാരപ്രകാരം വിവാഹം നടത്തണമെന്നതു മാതാവിന്റെ ആഗ്രഹമായിരുന്നു. എന്നാല്‍, അതേമാസം സ്പെഷല്‍ മാര്യേജ് നിയമപ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്തു. ഭാര്യയും താനും വ്യത്യസ്ത മതക്കാരായതിനാലാണ് അങ്ങനെ ചെയ്തത്. പിന്നീട് തങ്ങള്‍ നിയമപരമായി വേര്‍പിരിഞ്ഞു. താന്‍ മതപരിവര്‍ത്തനം ചെയ്തെന്നു തെളിയിക്കാന്‍ മന്ത്രി നവാബിനെ സമീര്‍ വെല്ലുവിളിക്കുകയും ചെയ്തു. തന്റെ ആരോപണം തെറ്റെന്നു തെളിഞ്ഞാല്‍ രാഷ്ട്രീയം വിടുമെന്നു നവാബ് പ്രസ്താവിച്ചിരുന്നു.
അതിനിടെ, ആര്യന്‍ ഖാന്‍ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായി സമീര്‍ വാങ്കഡെ തുടരുമെന്നു എന്‍.സി.ബി. ഡെപ്യൂട്ടി ഡയറക്ടര്‍ (നോര്‍ത്ത് റീജിയന്‍) ഗ്യാനേശ്വര്‍ സിങ് അറിയിച്ചു.
സമീര്‍ വാങ്കഡെ ഹിന്ദു തന്നെ, മതം മാറിയിട്ടില്ലെന്നും മുന്‍ ഭാര്യ
