എറണാകുളം: എറണാകുളം ജില്ലാ ഇൻഫർമേഷൻ ഓഫീസും തിരുവാങ്കുളം മഹാത്മയും സംയുക്തമായി സംഘടിപ്പിക്കുന്ന മലയാള ഭാഷാ വാരാഘോഷം കേരളീയം 21ന് നവംബർ ഒന്നിന് തുടക്കം
വാരാഘോഷത്തിന്റെ ഭാഗമായി ഹൈസ്കൂൾ പ്ലസ് ടൂ തല വിദ്യാർഥികൾക്ക് വിവിധ മത്സരങ്ങൾ ഓൺലൈനായി നടക്കും. നവംബർ ഒന്നിന് ഹൈസ്കൂൾ വിദ്യാർഥികൾക്കായി കവിതാപാരായണം, രണ്ടിന് നാടൻപാട്ട് എന്നിവ ഓൺലൈനിൽ സംഘടിപ്പിക്കും
മൂന്നിന് മലയാള സാഹിത്യകാരന്മാരുടെയും നാലിന് കേരള നവോത്ഥാന നായകരുടെയും അഞ്ചിന് കേരള രാഷ്ട്രീയ പ്രമുഖരുടെയും ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം നടക്കും
നവംബർ ആറിന് പ്ലസ് ടു വിദ്യാർഥികൾക്കായി ‘എന്റെ മലയാളം’ പ്രശ്നോത്തരി മത്സരം
നവംബർ ഏഴിന് വൈകിട്ട് നാലിന് തിരുവാങ്കുളം മുദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഹാളിൽ നടക്കുന്ന വാരാഘോഷ സമാപന സമ്മേളനത്തിൽ സാഹിത്യകാരനും ജില്ല ഉപഭോക്‌തൃ തർക്ക പരിഹാര കമ്മീഷൻ അംഗവുമായ വൈക്കം രാമചന്ദ്രൻ മുഖ്യാതിഥിയാകും. ജില്ലാ ഇൻഫർമേഷൻ ഓഫീസർ നിജാസ് ജ്യൂവൽ അധ്യക്ഷത വഹിക്കും. മത്സര വിജയികൾക്കുള്ള സമ്മാനദാനവും നടക്കും. വിശദവിവരങ്ങൾക്ക് 9847288361 എന്ന നമ്പറിൽ ബന്ധപ്പെടുക.