കട്ടപ്പന : ഔപചാരികതകളൊന്നുമില്ലാതെ പ്രാദേശികമായ പാരിസ്ഥിതിക പ്രശനങ്ങൾ ചർച്ച ചെയ്യുന്ന ക്ലൈമറ്റ് കഫേ എന്ന പരിപാടിയുമായി ഗസ്റ്റീൻലീഫ്. ഒക്ടോബർ 28 വ്യാഴാഴ്ച നാലുമണിക്ക് കട്ടപ്പന സിഎസ്ഐ ഗാർഡനിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ആഗോള പര്‌സ്ഥിതി പ്രശ്‌നങ്ങളോ ആഴത്തിലുളള പഠന റിപ്പോർട്ടുകളോ സംവാദങ്ങളോ തർക്കങ്ങളോ ഒന്നും ഇവിടെ വേദിയാകുന്നില്ല.
ഹൈറേഞ്ചിലെ നാൽപാതാം നമ്പർ കോടമഞ്ഞും, വൃശ്ചികചന്നലും, ഡിസംബറിലെ തണുപ്പും, ജനുവരിക്കാറ്റും, ഇടുക്കി ജില്ലയിൽ വ്യാപകമായി ഉണ്ടായിരുന്ന നെൽക്കഷി അന്യം നിന്നതും ,തുലാക്കപ്പയും കുമ്പക്കപ്പയും കാലംതെറ്റി വിളവിറക്കേണ്ടി വരുന്നതും, പുതുമഴ കിട്ടാതെ കിണറുകൾ വറ്റി വരളുന്നതും. കുടിവെളളം ലോറിയിലെത്തുന്നതും നാട്ടിൻ പുറങ്ങളിൽ പോലും പശുവിൻപാൽ മിൽമയായതും ഉൾപ്പെടയുളള ലളിതമായ വർത്തമാനമാണ് ക്ലൈമറ്റ് കഫേ ലക്ഷ്യമിടുന്നത്. ഒരുമൈക്രോ ലവൽ പ്രോഗ്രാമായിട്ടാണ് ക്ലൈമറ്റ് കഫേ പ്ലാൻ ചെയ്‌തിരിക്കുന്നത്.
ഇടുക്കിയിലും കോട്ടയത്തുമായി ഇത്തരത്തിലുളള നൂറോളം വർത്തമാനങ്ങൾ സംഘടിപ്പിക്കാനാണ് ഗ്രീൻലീഫ് ലക്ഷ്യമിടുന്നത്. കട്ടപ്പന സിഎസ്‌ഐ ഗാർഡനിൽ നടക്കുന്ന ആദ്യ ക്ലൈമറ്റ് കഫേയാണ് സിഎസ്‌ഐ ഗാർഡനിൽ നടക്കുന്നത്.1950 കളുടെ ആദ്യം അയ്യപ്പൻകോവിലിലും പിന്നീട് കട്ടപ്പനയിലേക്കും കുടിയേറിയ പൂത്തറ കുഞ്ഞേട്ടൻ ഈ പരിപാടിയിൽ ഹൈറേഞ്ചിലെ ആദ്യകാല കാലാവസ്ഥാനുഭങ്ങൾ പങ്കുവയ്‌ക്കും. ഉദ്‌ഘാടകനോ മുഖ്യപ്രഭാഷകനോ അദ്ധ്യക്ഷനോ ഇല്ലാതെ എല്ലാവരും പരസ്‌പരം വർത്തമാനം പറയുന്ന ഈ പരിപാടിയിൽ സ്വന്തം അനുഭങ്ങൾ ഓർത്തെടുത്ത് പങ്കുവയ്‌ക്കുന്നതാണ്.

