തിരുവനന്തപുരം : 50 കോടി രൂപക്ക് മുകളില്‍ മുതല്‍ മുടക്കുളള വ്യവസായങ്ങള്‍ക്ക് ഏഴുദിവസത്തിനകം ലൈസന്‍സ് നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന ബില്‍ കേരള നിയമ സഭ പാസാക്കി. ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷിച്ചാല്‍ ഏഴുദിവസത്തിനകം കോമ്പോസിറ്റ് ലൈസന്‍സ് നല്‍കാന്‍ വ്യവസ്ഥചെയ്യുന്ന കേരള സൂക്ഷ്‌മ ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ സുഗമമാക്കല്‍ (ഭേതഗതി) ബില്‍ നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന നിലയില്‍ സുപ്രധാന ചുവടുവയ്‌പാണെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.
ചുവപ്പുവിഭാഗത്തില്‍ പെടാത്ത വ്യവസായ സംരംഭങ്ങള്‍ക്കാണ് ഇത്തരത്തില്‍ അതിവേഗ അനുമതി നല്‍കുന്നത്. എല്ലാ വകുപ്പുകളുടെയും ഉയര്‍ന്ന ഉദ്യോഗസ്ഥരുള്‍പ്പെടുന്ന ഇന്‍വെസ്‌റ്റ്‌മെന്റ് ഫെസിലിറ്റേഷന്‍ ബ്യൂറോയ്‌ക്ക് ഒരു പൊതു അപേക്ഷാ ഫോറം വഴി ആണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷകളുടെയും രേഖകളുടെയും പരിശോധനകള്‍ക്കുശേഷമാണ് അനുമതി നല്‍കുക. ഇപ്രകാരം നല്‍കുന്ന ലൈസന്‍സിന്റെ കാലാവധി അഞ്ചുവര്‍ഷമായിരിക്കും. ലൈസന്‍സ് ലഭിച്ച് ഒരു വര്‍ഷത്തിനുളളില്‍ നിബന്ധനകളെല്ലാം പാലിച്ചതായി വ്യക്തമാക്കി വ്യവസായ സ്ഥാപനം സത്യവാങ്‌മൂലം സമര്‍പ്പിക്കണം.
അഞ്ചുവര്‍ഷം കഴിഞ്ഞാല്‍ ഇതേ പ്രക്രിയയിലൂടെ ലൈസന്‍സ് പുതുക്കാനും കഴിയും. കാലാവധി പൂര്‍ത്തിയാകുന്നതിന്റെ മൂന്നുമാസം മുമ്പ് നിശ്ചിത രേഖകള്‍ സഹിതം അപേക്ഷിച്ചാല്‍ ഏഴുദിവസത്തിനകം ലൈസന്‍സ് പുതുക്കി നല്‍കും. വ്യവസായ തര്‍ക്ക പരിഹാരത്തിനുളള സംസ്ഥാന ജില്ലാ പരാതി പരിഹാര സമിതികള്‍ ഉടന്‍ രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. അഞ്ചുകോടിരുപ വരെ മുതല്‍ മുടക്കുളള വ്യവസായ സ്ഥാപനങ്ങളുമായി ബന്ധ്‌പ്പെട്ട പരാതികള്‍ ജില്ലാ തല സമിതിയും അതിന് മുകളില്‍ മുതല്‍ മുടക്കുളള വ്യസായ സ്ഥപനങ്ങളിലെ പരാതികള്‍ സംസ്ഥാന തലത്തിലുളള സമിതിയുമാണ് പരിഗണിക്കുക.
വ്യവസായങ്ങളസുമായി ബന്ധപ്പെട്ടുളള പരാതി ലഭിച്ചാല്‍ അഞ്ചുദിവസത്തിനുളലില്‍ ഉദ്യോഗസ്ഥനോട് റിപ്പോര്‍ട്ട് ആവശ്യപ്പെടണം . ഇതിനുളള നോട്ടീസ് ലഭിച്ചാല്‍ ഏഴുദിവസത്തിനുളളില്‍ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. എല്ലാപരാതികളിലും 30 ദിവസത്തിനുളളില്‍ തീര്‍പ്പ് കല്‍പ്പിക്കണമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു. നിയമം നപ്പിലാക്കാന്‍ വീഴ്‌ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് പതിനായിരം രൂപ വരെ പിഴ ചുമത്താനും നിയമത്തില്‍ വ്യവസ്ഥ ചെയ്‌തിട്ടുണ്ട. ചുവപ്പുനാടകള്‍ ഒഴിവാക്കാന്‍ സുപ്രധാന നടപടികളാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സ്വീകരിച്ചിട്ടുളളതെന്നും രാജീവ് കൂട്ടിച്ചേര്‍ത്തു.

