തിരുവനന്തപുരം: ഭിന്നശേഷി വിദ്യാര്‍ഥികളില്‍ നിന്ന് ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ അംഗീകൃത ഡിഗ്രി / തത്തുല്യ കോഴ്സുകള്‍, പി.ജി, പ്രൊഫഷണല്‍ കോഴ്സുകള്‍ എന്നിവയില്‍ നേരിട്ടോ, വിദൂര വിദ്യാഭ്യാസം/ പാരലല്‍ വിദ്യാഭ്യാസം വഴിയോ  ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്ന വിജയാമൃതം പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 40 ശതമാനം മുകളില്‍ ഭിന്നശേഷിയുള്ളവരും ഡിഗ്രി / തത്തുല്യ കോഴ്സുകള്‍ക്ക് ആര്‍ട്സ് വിഷയങ്ങള്‍ക്ക് 60 ശതമാനം, സയന്‍സ് വിഷയങ്ങള്‍ക്ക് 80 ശതമാനം മാര്‍ക്കും, പി.ജി, പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക്  60 ശതമാനം മാര്‍ക്കും നേടിയിരിക്കണം. 

അപേക്ഷകര്‍ ആദ്യ അവസരത്തില്‍ തന്നെ കോഴ്സ് പാസായവരും 2020-21 വര്‍ഷത്തില്‍ കോഴ്സ് പൂര്‍ത്തികരിച്ചവരുമായിരിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 10. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവര്‍ത്തി സമയങ്ങളില്‍ ജില്ല സാമൂഹ്യ നീതി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍- 0468 2325168.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →