പത്തനംതിട്ട: ക്ഷീരസംഘങ്ങള്‍ക്ക് മാനേജീരിയല്‍ ധനസഹായം

പത്തനംതിട്ട: ക്ഷീര വികസന വകുപ്പ് വാര്‍ഷിക പദ്ധതി 2021-22 ലെ ക്ഷീര സഹകരണ സംഘങ്ങള്‍ക്കുളള ധനസഹായം പദ്ധതി പ്രകാരം ക്ഷീര സംഘങ്ങളുടെ സാമ്പത്തിക സുസ്ഥിരത ഉറപ്പുവരുത്തുന്നത് ലക്ഷ്യമിട്ട് മാനേജീരിയല്‍ ധനസഹായം നല്‍കും. 2020-21 വര്‍ഷം 250 ലിറ്ററില്‍ താഴെ ശരാശരി പ്രതിദിന സംഭരണമുള്ള ക്ഷീരസംഘങ്ങള്‍ക്ക് ഈ പദ്ധതിക്കായി അപേക്ഷിക്കാം. ക്ഷീരസംഘം സെക്രട്ടറി, പ്രൊക്യുര്‍മെന്റ് അസിസ്റ്റന്റ് എന്നിവര്‍ക്ക് വേതനം നല്‍കുന്നതിനായി ഒരു ക്ഷീരസംഘത്തിന് പരമാവധി 35000 രൂപ വാര്‍ഷിക ധനസഹായം ലഭിക്കും. ക്ഷീരസംഘങ്ങള്‍ക്ക് ബ്ലോക്ക് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുകളില്‍ നിശ്ചിത അപേക്ഷാ ഫോമുകളില്‍ അപേക്ഷ സമര്‍പ്പിക്കാം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →