തിരുവനന്തപുരം: അൺ എയ്ഡഡ് സ്‌കൂൾ അംഗീകാരത്തിന് 14 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന അൺ എയ്ഡഡ് സ്‌കൂളുകൾക്ക് അംഗീകാരത്തിനായി അപേക്ഷ സ്‌കൂളധികൃതർ ബന്ധപ്പെട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നവംബർ 14 വരെ നീട്ടി. സി.ബി.എസ്.ഇ,/ഐ.സി.എസ്.ഇ സിലബസിൽ പ്രവർത്തിക്കുന്ന സ്‌കൂളുകൾ എൻ.ഒ.സി/ അംഗീകാരം ലഭിക്കുന്നതിനായി ജി.ഒ.(എം.എസ്) നം.22/2019/പൊ.വി.വ തീയതി. 01.03.2019 പ്രകാരവും സംസ്ഥാന സിലബസിൽ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് അംഗീകാരം ലഭിക്കുന്നതിനായി ജി.ഒ (എം.എസ്) നം.45/2019/പൊ.വി.വ തീയതി. 22.05.2019 പ്രകാരവുമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. നിർദ്ദിഷ്ട അപേക്ഷാഫോമിൽ ആവശ്യമായ രേഖകൾ സഹിതം ബന്ധപ്പെട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് നവംബർ 14 ന് മുൻപ് അപേക്ഷ സമർപ്പിക്കണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →