തിരുവനന്തപുരം: നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ വഴി വിവിധ സ്കോളർഷിപ്പുകൾക്ക് അപേക്ഷ സ്വീകരിച്ചു തുടങ്ങി. അപേക്ഷ സമർപ്പിക്കുന്നതിന് സംസ്ഥാനത്തെ ബന്ധപ്പെട്ട മുഴുവൻ ഇൻസ്റ്റിറ്റ്യൂട്ട് നോഡൽ ഓഫീസർമാരും അവരവരുടെ ആധാർ നമ്പർ ഉപയോഗിച്ചു നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ പുതിയ കെ.വൈ.സി രജിസ്ട്രേഷൻ എടുക്കണം. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്: www.dcescholarship.kerala.gov.in, www.collegiateedu.kerala.gov.in. ഫോൺ: 9446096580, 0471-2306580. ഇമെയിൽ: postmatricscholarship@gmail.com.